01:44am 07 November 2026
NEWS
ഐസിബിഎഫ് ഇൻഷുറൻസ് - സഹായഹസ്തവുമായി കുവാഖ്
19/02/2025  02:44 PM IST
ഐസിബിഎഫ് ഇൻഷുറൻസ് - സഹായഹസ്തവുമായി കുവാഖ്

ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മ്മയായ കുവാഖ് തങ്ങളുടെ സാമൂഹ്യക്ഷേമ പദ്ധതിയായ KARE (KUWAQ Assistance for Relief and Empowerment) ഭാഗമായി താഴ്ന്ന വരുമാനക്കാരായ സഹോദരങ്ങൾക്കായി ഏർപ്പെടുത്തിയ ഐസിബിഎഫ് ഇൻഷുറൻസ് പോളിസിയുടെ ആദ്യഘട്ട ഉദ്ഘാടനം കാഞ്ഞാനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നടന്നു. ഐസിബിഎഫ്  പ്രസിഡണ്ട് ഷാനവാസ് ബാവ അപേക്ഷാ ഫോമുകൾ കുവാഖ് ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത്, ട്രഷറർ ആനന്ദജൻ, വെൽഫയർ സെക്രട്ടറി അമിത്ത് രാമകൃഷ്ണൻ, ഐസിബിഫ് മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, കുവാഖ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img